Skip to main content

അറിയിപ്പുകൾ

 

തിയ്യതി നീട്ടി

ഐഎച്ച്ആർഡിയുടെ  ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന വിവിധ കോഴ്‌സുകൾക്ക് അപേക്ഷിക്കുവാനുള്ള തിയ്യതി മാർച്ച് 11 വരെ ദീർഘിപ്പിച്ചതായി ഡയറക്ടർ അറിയിച്ചു.  www.ihrd.ac.in ഫോൺ : 0471  2322985 

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

കൊയിലാണ്ടി ഗവ.ഐ.ടി.ഐ യിൽ എംപ്ലോയബിലിറ്റി സ്‌കിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത - എം.ബി.എ/ബിബിഎ/ഏതെങ്കിലും വിഷയത്തിൽ ബിരുദം/ഡിപ്ലോമ, ഏതെങ്കിലും ഡിജിടി ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നും എംപ്ലോയ്ബിലിറ്റി സ്‌കിൽ വിഷയത്തിൽ ടി ഓ ടി  ഷോർട് ടേം കോഴ്‌സും രണ്ട് വർഷത്തെ പ്രവർത്തി പരിചയവും. ഇംഗ്ലീഷ്, കമ്മ്യൂണിക്കേഷൻ സ്‌കിൽ ആന്റ് പ്ലസ് ടു/ഡിപ്ലോമ ലെവൽ കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. താത്പര്യമുളളവർ യോഗ്യത തെളിയിക്കുന്ന അസൽ പ്രമാണങ്ങളും ആയവയുടെ പകർപ്പുകളും സഹിതം മാർച്ച് നാലിന് രാവിലെ 11 മണിയ്ക്ക് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാക്കണം. ഫോൺ : 0496 2631129, 9495135094. 

ഹൈസ്‌കൂൾ ടീച്ചർ അഭിമുഖം ആറിന് 
                                        
ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മലയാളം) (തസ്തിക മാറ്റം വഴി) (കാറ്റഗറി നം. 534/2022) ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട അപേക്ഷ സമേർപ്പിച്ച ഉദ്യാഗാർത്ഥികൾക്കുള്ള അഭിമുഖം മാർച്ച് ആറിന്  കേരള പി.എസ്.സി  ജില്ലാ ഓഫീസിൽ  നടത്തും.  ഉദ്യാഗാർത്ഥികൾക്ക് അവരുടെ  പ്രൊഫൈലിൽ അഡ്മിഷൻ ടിക്കറ്റ് ലഭ്യമാക്കിയിട്ടുള്ളതിനാൽ വ്യക്തിഗത ഇന്റർവ്യൂ മെമ്മോ അയയ്ക്കുന്നതല്ല. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്തു  ആവശ്യമായ രേഖകൾ സഹിതം അഡ്മിഷൻ
ടിക്കറ്റിൽ പരാമർശിച്ച ഓഫീസിലും തിയ്യതിയിലും അഭിമുഖത്തിന് ഹാജരാകണം. അഡ്മിഷൻ  ടിക്കറ്റ് പ്രൊഫൈലിൽ  ലഭ്യമായിട്ടില്ലാത്തവർ പി.എസ്.സി. ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ   0495 2371971.

റാങ്ക് പട്ടിക റദ്ദാക്കി

ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പിൽ മ്യൂസിക് ടീച്ചർ (ഹൈസ്‌കൂൾ) I എൻസിഎ മുസ്ലീം (കാറ്റഗറി നം 574/2019)    നിയമനം ശിപാർശ ചെയ്ത ഉദ്യോഗാർത്ഥികൾ ജോലിയിൽ പ്രവേശിച്ചതിനാൽ, പ്രസ്തുത റാങ്ക് പട്ടിക  റദ്ദായതായി പിഎസ് സി ജില്ലാ ഓഫീസർ അറിയിച്ചു.

സാധ്യത പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (എസ്ആർ ഫോർ എസ് ടി മാത്രം) (കാറ്റഗറി നം. 733/2022) തസ്തികയുടെ സാധ്യത പട്ടിക പ്രസിദ്ധീകരിച്ചതായി  കേരള പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.

സ്‌പെഷലിസ്റ്റ് സിദ്ധ മെഡിക്കൽ ഓഫീസർ കൂടികാഴ്ച ഏപ്രിൽ അഞ്ചിന് 

നാഷണൽ ആയുഷ് മിഷൻ കോഴിക്കോട് ജില്ല  കരാർ അടിസ്ഥാനത്തിൽ സ്‌പെഷലിസ്റ്റ് സിദ്ധ മെഡിക്കൽ ഓഫീസർ  തസ്തികയിലേക്ക് ഏപ്രിൽ അഞ്ചിന്   രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടത്തുന്നു. യോഗ്യത : ബിഎസ്എംഎസ്എം.ഡി (സിദ്ധ) ടിസിഎംസി/കേരള സ്‌റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ,  ഏകീകൃത ശമ്പളം - 43,943 രൂപ, പ്രായ പരിധി- 2024 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്. താത്പര്യമുള്ള ഉദ്ദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, അഡ്രസ്സ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നാഷണൽ  ആയുഷ് മിഷന്റെ  കോഴിക്കോട് ഓഫീസിൽ എത്തിച്ചേരണമെന്ന് ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു.  ഫോൺ- 0495-2923213  
 
ഖാദി ബോർഡിൽ ഒറ്റത്തവണ തീർപ്പാക്കൽ ആനുകൂല്യം മാർച്ച്  31 വരെ

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ജില്ലാ ഓഫീസിൽ നിന്നും സി.ബി.സി./പാറ്റേൺ പദ്ധതി പ്രകാരം വായ്പയെടുത്ത് ദീർഘകാലമായി കുടിശ്ശിക വരുത്തിയിട്ടുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കുടിശ്ശിക തീർപ്പാക്കുന്നതിനായി ബോർഡ് 2023 ഒക്ടോബർ-നവംബർ മാസങ്ങളിൽ നടത്തിയ അദാലത്തിലെ ഇളവുകൾ നൽകുന്നതിനായി മാർച്ച് 31 വരെ അന്തിമമായി ഒരവസരം കൂടി നൽകുന്നു. മേൽ പദ്ധതി പ്രകാരം വായ്പ എടുത്ത് കുടിശ്ശിക വരുത്തിയിട്ടുള്ള എല്ലാവർക്കും പ്രസ്തുത തിയ്യതിക്കുള്ളിൽ ഒറ്റത്തവണ തീർപ്പാക്കൽ മുഖേന പിഴപ്പലിശ  പൂർണ്ണമായും ഒഴിവാക്കുകയും പലിശയിൽ ഇളവ് ലഭിക്കുകയും ചെയ്യുമെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു. ഫോൺ: 0495 2366156,  9188401612, ഇമെയിൽ : pokzd@kkvib.org.

date