Skip to main content

വെള്ളപ്പൊക്ക ധനസഹായ അദാലത്ത് മാര്‍ച്ച് നാലിന്

ആലപ്പുഴ: കുട്ടനാട് താലൂക്കില്‍ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട ധനസഹായത്തിന് നല്‍കിയ അപേക്ഷയുടെ ന്യൂനതകള്‍ മൂലം സഹായം ലഭിക്കാത്തവര്‍ക്കായി അദാലത്ത് നടത്തുന്നു. കുട്ടനാട് താലൂക്കിലെ എല്ലാ വില്ലേജിലും മാര്‍ച്ച് നാലിന് പകല്‍ 10.30 മുതല്‍ നടത്തുന്ന അദാലത്തിലേക്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ധനസഹായം ലഭിക്കാത്ത അപേക്ഷകര്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, അപേക്ഷയില്‍ കാണിച്ചിരിക്കുന്ന അക്കൗണ്ട് നമ്പര്‍ ഉള്ള ബാങ്ക് പാസ് ബുക്ക് എന്നിവയുടെ അസല്‍, പകര്‍പ്പ് എന്നിവ സഹിതം ബന്ധപ്പെട്ട വില്ലേജ് ഓഫീസില്‍ എത്തണം.
 

date