Skip to main content

സ്‌കിറ്റ് മത്സരം നടത്തും

 

 

ആലപ്പുഴ: ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി, നഴ്‌സിങ് വിദ്യാർഥികൾക്കായി നവംബർ 29ന് സ്‌കിറ്റ് മത്സരം നടത്തും. 'എച്ച്.ഐ.വി. വരാനുള്ള സാധ്യത യുവജനങ്ങളിൽ എന്നതാണ് വിഷയം'. വിജയിക്കുന്നവർക്ക് കാഷ് അവാർഡ് നൽകും. പങ്കെടുക്കാൻ താല്പര്യമുള്ളവർ നവംബർ 29ന് രാവിലെ 10ന് ജില്ലാ മെഡിക്കൽ ഓഫീസിലെ കോൺഫറൻസ് ഹാളിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 9447460345, 9446510706.

(പി.എൻ.എ.2853/17)

 

 

date