Skip to main content

എസ്എസ്എൽസി: ജില്ലയിൽ 264 കേന്ദ്രങ്ങൾ, 35802 വിദ്യാർഥികൾ 

ജില്ലയിൽ 264 പരീക്ഷ കേന്ദ്രങ്ങളിലായി 35,802 വിദ്യാർഥികൾ ഇന്ന് (മാർച്ച് 4) എസ്എസ്എൽസി പരീക്ഷ എഴുതും. ഇതിൽ 18,230 ആൺകുട്ടികളും 17572 പെൺകുട്ടികളും ഉൾപ്പെടുന്നു. 45 ക്ലസ്റ്ററുകളിൽ ആയാണ് പരീക്ഷാ കേന്ദ്രങ്ങൾ ഒരുക്കിയിരിക്കുന്നത്. 2200 ഓളം ഇൻവിജിലേറ്റർമാരെ സജ്ജമാക്കിയിട്ടുണ്ട്.

തൃശൂർ, കൊടുങ്ങല്ലൂർ ടെക്നിക്കൽ സ്കൂളുകളിലും പരീക്ഷ നടക്കും. രണ്ട് ബധിര വിദ്യാലയങ്ങളിലെ 8 കുട്ടികൾ പരീക്ഷ എഴുതും. കേരള കലാമണ്ഡലത്തിൽ 60 പേരാണ് പത്താം ക്ലാസ്സ്‌ പരീക്ഷ എഴുതുന്നത്.എരുമപ്പെട്ടി ജിഎച്ച്എസ്എസിലാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്നത് - 589 പേർ. കുറവ് ഒല്ലൂർ വൈലോപ്പിള്ളി ഹൈസ്കൂളിലും- 8 പേർ.

date