Skip to main content
പൾസ് പോളിയോ പ്രതിരോധം; 1,414 ബൂത്തുകൾ പ്രവർത്തിച്ചു

പൾസ് പോളിയോ പ്രതിരോധം; 1,414 ബൂത്തുകൾ പ്രവർത്തിച്ചു

ആലപ്പുഴ: ജില്ലയിൽ അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിനായി 1,414 ബൂത്തുകൾ പ്രവർത്തിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മാവേലിക്കര ജില്ല ആശുപത്രിയിൽ എം.എസ്. അരുൺകുമാർ എം.എൽ.എ മകൾ നാലു വയസ്സുകാരി അലൈഡയ്ക്ക് നൽകി നിർവഹിച്ചു. ജില്ലയിൽ അഞ്ച് വയസ്സിന് താഴെയുളള 1,18,608 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകുന്നത്. 

ചടങ്ങിൽ മാവേലിക്കര നഗരസഭാ ചെയർമാൻ കെ.വി. ശ്രീകുമാർ അധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സജീവ് പ്രായിക്കര, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷീല, ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ്, കുടുംബക്ഷേമ വകുപ്പ് ഉപഡയറക്ടർ ഡോ. ബിന്ദു, ജില്ല മെഡിക്കൽ ഓഫീസർ ഡോ. ജമുനാ വർഗീസ് , ജില്ല പ്രോഗ്രാം മാനേജർ ഡോക്ടർ കോശി സി. പണിക്കർ, ജില്ല ആർ.സി.എച്ച്. ഓഫിസർ ഇൻ ചാർജ് ഡോ. ഫ്രഷി തോമസ്, കുറത്തികാട് ആരോഗ്യ ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. സാബു സുഗതൻ, ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. ജിതേഷ് കെ.എ., ഡെപ്യൂട്ടി ജില്ല എജുക്കേഷൻ മീഡിയ ഓഫീസർ ഡോ. ഐ. ചിത്ര, ജില്ല പബ്ലിക് ഹെൽത്ത് നഴ്സ് ഇൻ ചാർജ് റംല ബീവി അസിസ്റ്റൻറ് ലെപ്രസി ഓഫീസർ മോഹനൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.
 

date