Skip to main content

ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ഫണ്ടു കൈമാറ്റം 22ന്‌ 

ഗ്രന്ഥശാല പ്രവര്‍ത്തകര്‍ സമാഹരിച്ച പത്ത്‌ ലക്ഷം രൂപ ലൈബ്രറി കൗണ്‍സില്‍ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സെപ്‌തംബര്‍ 22 വൈകീട്ട്‌ 4.30 ന്‌ ചെമ്പൂക്കാവ്‌ ജവഹര്‍ ബാലഭവനില്‍ കൈമാറും. നവകേരള സൃഷ്‌ടിക്കാനുളള ഗ്രന്ഥശാല പ്രവര്‍ത്തകരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി ചേരുന്ന ജില്ലാ പ്രവര്‍ത്തക യോഗം തദ്ദേശസ്വയംഭരണ വകുപ്പ്‌ മന്ത്രി ഏ സി മൊയ്‌തീന്‍ ഉദ്‌ഘാടനം ചെയ്യും. മുരളി പെരുനെല്ലി എം എല്‍ എ അദ്ധ്യക്ഷത വഹിക്കും. വൈകീട്ട്‌ 3 ന്‌ പ്രളയാനന്തര കേരളം സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ സെമിനാര്‍ ജില്ലാ കളക്‌ടര്‍ ടി വി അനുപമ ഉദ്‌ഘാടനം ചെയ്യും. ഡോ. കാവുമ്പായി ബാലകൃഷ്‌ണന്‍ വിഷയാവതരണം നടത്തും.

date