Skip to main content

ക്ഷയരോഗ ദിനാചരണം : ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു

 

ആലപ്പുഴ : ലോക ക്ഷയരോഗ ദിനാചരണവുമായി ബന്ധപ്പെട്ട വിവിധ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ആലപ്പുഴ വനിത ശിശു ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജമുനാ വര്‍ഗ്ഗീസ് നിര്‍വഹിച്ചു. നമുക്ക് ക്ഷയരോഗത്തെ തുടച്ചുനീക്കാം എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം.ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.അനു വര്‍ഗ്ഗീസ് അധ്യക്ഷയായി. ക്ഷയ രോഗവിരുദ്ധ ബോധവല്‍ക്കരണ പ്രതിജ്ഞ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.കോശി ഇ പണിക്കര്‍ ചൊല്ലിക്കൊടുത്തു .ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമൂഹത്തിലെ ഓരോ വ്യക്തിയേയും ക്ഷയരോഗത്തിന് എതിരെപോരാളികളാക്കി ക്ഷയരോഗമുക്ത ആലപ്പുഴ എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി വിഭാവനം ചെയ്ത ഐ ആം എ ടിബി വാരിയര്‍ ക്യാമ്പയിന്റെ ഔപചാരിക ഉദ്ഘാടനം ബാഡ്ജ് കൈമാറിക്കൊണ്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍വഹിച്ചു. ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. എസ.്എന്‍ ജീന ,ഐ എം എ പ്രതിനിധി ഡോ.മനീഷ്, ജില്ലാ ആര്‍. സി. എച്ച് ഓഫീസര്‍ ഡോ.പാര്‍വതി , ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോക്ടര്‍ ബിനോയ് ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ രജനി, ഏ ടെക്നിക്കല്‍ അസിസ്റ്റന്റ് ചന്ദ്രന്‍, ടി പി ടി ജില്ലാ നഴ്സിംഗ് ഓഫീസര്‍ ഇന്‍ ചാര്‍ജ് ജയശ്രീ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ശ്യാമ, ഡോ.ഷാനി തുടങ്ങിയവര്‍ പങ്കെടുത്തു.
 

date