Skip to main content

പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക നല്‍കാത്ത സ്ഥാപന മേധാവികള്‍ക്കെതിരെ നടപടി 

 ആലപ്പുഴ: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നിയോഗിക്കേണ്ട പോളിംഗ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ നല്‍കാത്ത സ്ഥാപന മേധാവികള്‍ക്കെതിരെ നടപടിയെടുക്കും. ഇന്ന് (മാര്‍ച്ച് 25) മൂന്ന് മണിക്ക് മുമ്പായി ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തണം.

2024 ലോക്‌സഭ ഇലക്ഷനുമായി ബന്ധപ്പെട്ട് പോളിംഗ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് ഓര്‍ഡര്‍ എന്ന പോര്‍ട്ടലില്‍ ജീവനക്കാരുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനായി ജില്ല ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു.   അവശ്യ സര്‍വീസ് ഒഴികെയുള്ള എല്ലാ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബോര്‍ഡ്, കമ്പനി, കോര്‍പ്പറേഷനുകള്‍, ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള  ധനകാര്യ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ വിവരങ്ങള്‍ പൂര്‍ത്തിയാക്കാത്ത ഓഫീസ് മേധാവികള്‍ക്കെതിരെ ജനപ്രതിനിധ്യ നിയമം 1951 പ്രകാരം നടപടി സ്വീകരിക്കുമെന്ന് ജില്ല ഇലക്ഷന് ഓഫീസര്‍ കൂടിയായ കളക്ടര്‍ അറിയിച്ചു.
 

date