Skip to main content

ലോക്സഭാ തെരഞ്ഞെടുപ്പ് : വോട്ടിംഗ് യന്ത്രങ്ങളുടെ റാൻഡമൈസേഷൻ നടത്തി

 

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെയും (ഇവിഎം) വിവിപാറ്റിന്റെയും  ഒന്നാംഘട്ട റാൻഡമൈസേഷൻ നടത്തി. ജില്ലാ തെരഞ്ഞടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംഗിന്റെ അധ്യക്ഷതയിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ കലക്ടറുടെ ചേംബറിലാണ് റാൻഡമൈസേഷൻ നടത്തിയത്. റാൻഡമൈസേഷൻ നടത്തിയതിന്റെ പ്രിന്റ് ഔട്ട് എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കും കൈമാറി. 

എഡിഎം അജീഷ് കെ, ഡെപ്യൂട്ടി കലക്ടർ (തെരഞ്ഞെടുപ്പ് ) ഡോ ശീതൾ ജി മോഹൻ, എസ്എഫ്ഒ മനോജൻ കെ ഡി , വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് ചാലക്കൽ രാജേന്ദ്രൻ (കോൺഗ്രസ്), പി കെ നാസർ ( സിപിഐ), കെ ബീരാൻകുട്ടി (ജെഡിഎസ്), കെ പി ബാബു (ആർഎസ്പി ), രമേശ് നന്മണ്ട, സി അയ്യപ്പൻ, മിനി എൻ കെ, കെ ടി വാസു ( നാല് പേരും ബിഎസ്പി) എന്നിവർ പങ്കെടുത്തു.

date