Post Category
പൊതുജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് നിരീക്ഷകരെ നേരില്‍ കാണാം
ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലെ പരാതികളും വിവരങ്ങളും പൊതുജനങ്ങൾക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച നിരീക്ഷകരെ നേരിൽകണ്ട് അറിയിക്കാം. നിരീക്ഷകരുടെ ക്യാമ്പ് ഓഫീസായ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസില്‍ എല്ലാ ദിവസവും രാവിലെ 10 മുതല്‍ 11 വരെയാണ് സന്ദര്‍ശന സമയം. പൊന്നാനി മണ്ഡലം പൊതുനിരീക്ഷകൻ - പുൽകിത് ആർ ആർ ഖരേ (റൂം നമ്പർ 7) , പൊന്നാനി മണ്ഡലം പൊലിസ് നിരീക്ഷകൻ- വിശ്വാസ് ഡി പണ്ഡാരേ ( റൂം നമ്പർ 9), മലപ്പുറം മണ്ഡലം പൊതുനിരീക്ഷകൻ - അവദേശ് കുമാർ തിവാരി (റൂം നമ്പർ 5) മലപ്പുറം മണ്ഡലം പൊതുനിരീക്ഷകൻ പൊലിസ് നിരീക്ഷകൻ- ഡോ. ബന്‍വര്‍ ലാൽ മീണ (റൂം നമ്പർ 6) എന്നിങ്ങനെയാണ് ക്യാമ്പ് ഓഫീസ് റൂം നമ്പര്‍.
date
- Log in to post comments