Skip to main content

റംസാന്‍- വിഷു ആഘോഷം: ഖാദി റിബേറ്റ് ആരംഭിച്ചു

ഈ വര്‍ഷത്തെ  റംസാന്‍, വിഷു ആഘോഷങ്ങളോടനുബന്ധിച്ചുള്ള ഖാദി റിബേറ്റ് ആരംഭിച്ചതായി മലപ്പുറം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഏപ്രില്‍ 15 വരെ 30% സര്‍ക്കാര്‍ റിബേറ്റോടുകൂടി ഖാദി വസ്ത്രങ്ങള്‍ വാങ്ങാവുന്നതാണ്. മലപ്പുറം മുന്‍സിപ്പല്‍ ബസ്റ്റാന്റ് ,ചങ്ങരംകുളം, എടപ്പാള്‍ , വട്ടംകുളം, താനൂര്‍ എന്നിവിടങ്ങളിലാണ് ഖാദി ബോര്‍ഡിന്റെ അംഗീകൃത വില്പന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

date