Skip to main content
വോട്ട് സന്ദേശം വാനോളം തിരഞ്ഞെടുപ്പ് ബോധവത്ക്കരണ പരിപാടികളുടെയും കൊട്ടിക്കലാശം

വോട്ട് സന്ദേശം വാനോളം തിരഞ്ഞെടുപ്പ് ബോധവത്ക്കരണ പരിപാടികളുടെയും കൊട്ടിക്കലാശം

എല്ലാവരെയും വോട്ട് ചെയ്യിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടികള്‍ക്ക് സമാപനം. ബോധവല്‍ക്കരണത്തിനായി കൊല്ലം ബീച്ചില്‍ വാനോളമുയര്‍ന്ന പട്ടങ്ങളുടെ വര്‍ണ്ണരാജി. ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ എന്‍ ദേവീദാസ് പട്ടം പറത്തിയാണ് തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിന് തിരികൊളുത്തിയത്. ബോധവത്കരണ പ്രവര്‍ത്തനങ്ങളിലൂടെ പരമാവധി പേര്‍ പോളിംഗ് ബൂത്തിലേക്ക് എത്തും എന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. ബീച്ചില്‍ സായാഹ്നം കൂടാന്‍ എത്തിയ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒപ്പം തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ജേക്കബ് സഞ്ജയ് ജോണ്‍, എ. ഡി. എം സി. എസ്. അനില്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഡോ. രമ വി. തുടങ്ങിയവര്‍ പങ്കെടുത്തു.

date