Skip to main content

അംഗപരിമിതര്‍ നിയന്ത്രിക്കുന്ന രണ്ട് പോളിങ് സ്റ്റേഷനുകള്‍

അംഗപരിമിതര്‍ നിയന്ത്രിക്കുന്ന രണ്ട് പോളിങ് സ്റ്റേഷനുകളാണ് മലപ്പുറം ജില്ലയില്‍ സജ്ജീകരിച്ചിരിക്കുന്നത്. പൊന്നാനി, മലപ്പുറം ലോക്‍സഭാ മണ്ഡലങ്ങളില്‍ ഓരോ പോളിങ് സ്റ്റേഷനുകള്‍ വീതമാണ് ഇത്തരത്തില്‍ ഉള്ളത്.  മലപ്പുറം  ലോക്‍സഭാ മണ്ഡലത്തില്‍ മഞ്ചേരി ഗവ. ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിലെ 103ാം നമ്പർ പോളിങ് സ്‌റ്റേഷനും പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ തിരൂര്‍ കല്ലിങ്ങൽപറമ്പ് മൊയ്തീൻ സാഹിബ് മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിലെ (സതേണ്‍ ബില്‍ഡിങ് ഈസ്റ്റേണ്‍ സൈഡ്) 24ാം നമ്പർ പോളിങ് സ്‌റ്റേഷനുമാണ് ഭിന്നശേഷിക്കാരായ ഉദ്യോഗസ്ഥർ നിയന്ത്രിക്കുക. ഇവിടെ ജോലിക്കെത്തുന്ന ഉദ്യോഗസ്ഥർക്കുള്ള ഭക്ഷണം, വാഹനം, താമസം തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്.

 

 (ഫോട്ടോ സഹിതം- കാപ്ഷന്‍: അംഗപരിമിതര്‍ നിയന്ത്രിക്കുന്ന പോളിങ് സ്റ്റേഷനായ കല്ലിങ്ങല്‍ പറമ്പ് എം.എസ്.എം.എച്ച്.എസ്.എസിലെ  24ാം നമ്പർ പോളിങ് സ്‌റ്റേഷനിലേക്കുള്ള പോളിങ് സാമഗ്രികള്‍  തിരൂര്‍ എസ്.എസ്.എം പോളി ടെക്നിക്കിലെ വിതരണ കേന്ദ്രത്തില്‍ നിന്നും ഉദ്യോഗസ്ഥര്‍ ഏറ്റു വാങ്ങുന്നു.)

date