Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
2024-ലെ ട്രോളിംഗ് നിരോധന കാലയളവില്‍ കടല്‍ പട്രോളിംഗിനും കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി ഉപയോഗിക്കുന്നതിന് വ്യവസ്ഥകള്‍ക്ക് വിധേയമായി ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധ രാത്രി വരെയുള്ള കാലയളവിലേക്ക് രണ്ട് യന്ത്രവല്‍കൃത ബോട്ടുകള്‍ വാടകയ്ക്ക് നല്‍കുന്നതിന് താല്പര്യമുളള ബോട്ടുടമകളില്‍ നിന്ന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മേയ് 13 ഉച്ചയ്ക്ക് ശേഷം 3-ന് മുമ്പായി ലഭിക്കണം. ക്വട്ടേഷന്‍ കവറിനുപുറത്ത് '2024- ട്രോളിംഗ് നിരോധന കാലയളവില്‍ കടല്‍ പട്രോളിംഗിനും കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി ഉപയോഗിക്കുന്നതിന് ബോട്ട് വാടകയ്ക്ക് നല്‍കുന്നതിനുള്ള ക്വട്ടേഷന്‍' എന്ന് രേഖപ്പെടുത്തിയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484 2502768 .
date
- Log in to post comments