Skip to main content

ലോക ഹോമിയോപ്പതി ദിനാചരണം

ഹോമിയോപ്പതി വകുപ്പും നാഷണൽ ആയുഷ്മിഷൻ കേരളയും സംയുക്തമായി ലോക ഹോമിയോപ്പതി ദിനാചരണം സംസ്ഥാന തലത്തിൽ സംഘടിപ്പിക്കും. മെയ് 9ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ ആയുഷ്- ആരോഗ്യ -കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്യും. നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. ടി. സജിത്ത് ബാബു അധ്യക്ഷതവഹിക്കും.

ഇതിനോട് അനുബന്ധിച്ച് ഹോമിയോപ്പതി മേഖലയിലെ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനായി 'എംപവറിങ് റിസർച്ച് എൻഹാൻസിങ് പ്രൊഫിഷൻസി 'എന്ന പേരിൽ വിദഗ്ധർ പങ്കെടുക്കുന്ന പാനൽ ചർച്ചയുംപേപ്പർ പ്രസന്റേഷനും നടക്കും. വിവിധ മേഖലകളിൽ ഹോമിയോപ്പതിയുടെ പ്രാധാന്യം വിവരിക്കുന്ന 'ഹോമിയോപ്പതി എ കാലിഡോസ്‌കോപ്പിക്  വ്യൂ എന്ന സെഷനും  ഹോമിയോപ്പതി ദിനാചരണത്തിന്റെ ഭാഗമാകും. ഹോമിയോപ്പതി വകുപ്പ് നടത്തിവരുന്ന വിവിധ പദ്ധതികളുടെ വിജയഗാഥകളും അവയുടെ അവലോകനവും  സംഘടിപ്പിക്കും. ഹോമിയോപ്പതി വകുപ്പിന്റെ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് തയ്യാറാക്കിയ സുവനീർ ന്റെ പ്രകാശനവും ചടങ്ങിൽ നിർവഹിക്കും.

പി.എൻ.എക്‌സ്. 1622/2024

 

date