Skip to main content

പ്ലസ് ടു ഫലം : ജില്ലയിൽ 73.99 വിജയ ശതമാനം

**23,905 പേർ ഉപരിപഠനത്തിന് അർഹർ

ഈ വർഷത്തെ ഹയർസെക്കൻഡറി, വി.എച്ച്.എസ്.സി  പരീക്ഷയിൽ തിരുവനന്തപുരം ജില്ലയിൽ 73.99 ശതമാനം വിജയം. ഹയർസെക്കൻഡറി (സ്‌കൂൾ ഗോയിങ്), ടെക്‌നിക്കൽ സ്‌കൂൾ, ഓപ്പൺ സ്‌കൂൾ വിഭാഗങ്ങളിലായി 23,905 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹത നേടി. ടെക്‌നിക്കൽ സ്‌കൂൾ വിഭാഗത്തിൽ 57 ശതമാനവും ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 42 ശതമാനം വിജയവുമാണ് ജില്ല കൈവരിച്ചത്. ഹയർസെക്കൻഡറി വിഭാഗത്തിൽ 23,669 വിദ്യാർത്ഥികളും ടെക്‌നിക്കൽ സ്‌കൂൾ വിഭാഗത്തിൽ 22 വിദ്യാർത്ഥികളും ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 214 വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹത നേടി.

ഹയർസെക്കൻഡറി വിഭാഗത്തിൽ 3,458 പേർ എല്ലാ  വിഷയത്തിനും എ പ്ലസ് നേടി.  ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ നാല് വിദ്യാർത്ഥികൾക്കാണ് ഫുൾ എ പ്ലസ് ലഭിച്ചത്. ജില്ലയിലെ 175 സ്‌കൂളുകളിൽ നിന്നായി 31,990 വിദ്യാർത്ഥികളാണ് ഹയർസെക്കൻഡറി വിഭാഗത്തിൽ പരീക്ഷയെഴുതിയത്. ടെക്‌നിക്കൽ സ്‌കൂളുകളിൽ 38 പേരും ഓപ്പൺ സ്‌കൂളിൽ 509 പേരുമാണ് പരീക്ഷ എഴുതിയത്.

date