Skip to main content

കാന്തല്ലൂര്‍ കനവ്‌” നാളെ ( മെയ് 7 ) മുതൽ

ഇന്ത്യയിലെ മികച്ച ടൂറിസം വില്ലേജിനുള്ള ഗോള്‍ഡന്‍ പുരസ്കാരം ലഭിച്ച കാന്തല്ലൂരിൽ "കാന്തല്ലൂര്‍ കനവ്‌” വിന് നാളെ ( മെയ് 7 ) തുടക്കം. കാന്തല്ലൂര്‍ ടൂറിസം ഫെസ്റ്റിനോടനുബന്ധിച്ചാണ്  ഇടുക്കി ജില്ലയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യ സംസ്കരണ സംരംഭങ്ങളുടേയും ഉൽപന്നങ്ങളുടേയും പ്രദര്‍ശന വിപണന മേള "കാന്തല്ലൂര്‍ കനവ്‌” നടക്കുക .കാന്തല്ലൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ വ്യവസായ കേന്ദ്രമാണ് പരിപാടി  സംഘടിപ്പിക്കുന്നത് .നാൽപതോളം സംരംഭകരുടെ  രുചിയേറിയ ഭക്ഷ്യവസ്തുക്കള്‍ മേളയില്‍ ഉണ്ടാകും. കൂടാതെ ഭക്ഷ്യോത്പ്പാദന മേഖലയില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാവശ്യമായ ടെക്നോളജി- മെഷീനറികളുടെ  പ്രദര്‍ശനം , സംരംഭങ്ങള്‍ക്ക്‌ ആവശ്യമായ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സാങ്കേതിക സഹായങ്ങള്‍ നല്‍കുന്ന സ്റ്റാളുകള്‍,  പ്രത്യേക ബാങ്കിംഗ്‌ കൗണ്ടറുകള്‍ എന്നിവ സജ്ജമാക്കിയിട്ടുണ്ട്‌. കൂടാതെ മെയ് 9 ന്  " ഭക്ഷ്യസംസ്കരണ മേഖലയും  സാങ്കേതിക സാമ്പത്തിക സഹായങ്ങളും ” എന്ന വിഷയത്തിൽ ഏകദിന ശിൽപശാലയും നടക്കും .  പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ 9188127006 എന്ന നമ്പറില്‍ എസ് എം എസ് അയക്കേണ്ടതാണ് .  മെയ് 7  മുതല്‍ 12 വരെ സെന്റ്‌ പയസ്‌ അപ്പര്‍ പ്രൈമറി സ്കൂള്‍ മൈതാനത്താണ് മേള നടക്കുക.
 

 

date