Skip to main content

കൃഷിക്കൂട്ടം ക്യാമ്പ്

കോട്ടയം: തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക വൊക്കേഷണൽ ഹയർ സെക്കൻഡറി സ്്്കൂളിൽ രണ്ടു ദിവസമായി നടന്ന രണ്ടുദിവസത്തെ കൃഷിക്കൂട്ടം ക്യാമ്പ് സമാപിച്ചു.ദേശീയ കാർഷിക ഫെഡറേഷൻ പ്രസിഡന്റ് ജോർജ് മുല്ലക്കര സ്‌കൂൾ കോമ്പൗണ്ടിൽ വെസ്റ്റ് ഇന്ത്യൻ ചെറി നട്ടു കൊണ്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തുടർന്നു കുട്ടികൾ  തക്കാളി, മുളക്, വഴുതന, വെണ്ട തുടങ്ങിയ പച്ചക്കറിത്തൈകൾ നട്ടു. ഉച്ചക്കുശേഷം യൂത്ത് കോർഡിനേറ്റർ ബിനു ചന്ദ്രന്റെ നാടൻപാട്ടു കളരിയും നടന്നു. ക്യാമ്പിൽ ബൊക്കെ നിർമാണം, ബോൺസായി കൃഷി എന്നിവയെക്കുറിച്ച് കുട്ടികൾക്ക് പ്രവീൺ തോമസിന്റെ നേതൃത്വത്തിൽ ക്ലാസും നടന്നു.
 

 

date