Skip to main content

വാഹന പരിശോധന ; 86,600 രൂപ പിഴയീടാക്കി

കോഴിക്കോട് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടെ നേതൃത്വത്തില്‍ ഈ മാസം 11, 12 തീയതികളിലായി നടന്ന പ്രത്യേക വാഹന പരിശോധനയില്‍ 140 ഓളം വാഹനങ്ങള്‍ക്കെതിരെ നടപടി  സ്വീകരിച്ചു.  പിഴയിനത്തില്‍ 86,600 രൂപ ഈടാക്കി. മോശമായ മെക്കാനിക്കല്‍ കണ്ടീഷനില്‍ സര്‍വ്വീസ് നടത്തിയ മൂന്ന് സ്റ്റേജ് കാരേജ് ബസ്സുകളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനും നടപടി സ്വീകരിച്ചു.  വാതില്‍ തുറന്ന് വെച്ച് സര്‍വ്വീസ് നടത്തുന്ന ഒമ്പത് ബസ്സുകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. ലൈസന്‍സ് ഇല്ലാതെയും മൂന്ന് പേര്‍ യാത്ര ചെയ്തതുമായ ഏഴ് മോട്ടോര്‍സൈക്കിള്‍, ഇന്‍ഷൂറന്‍സ് ഇല്ലാത്ത 12 വാഹനങ്ങള്‍, അമിത ഭാരം കയറ്റി വന്ന 7 വാഹനങ്ങള്‍, എയര്‍ഹോണ്‍, അമിത ലൈറ്റ് ഫിറ്റ് ചെയ്ത 10 വാഹനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. കോഴിക്കോട് ആര്‍.ടി.ഒ എ.കെ ശശികുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ പി.പി രാജന്‍, കെ.ദിലീപ്കുമാര്‍, എ.എം.വി.ഐ മാരായ ശങ്കര്‍, ഷിജു, വിനോദ്കുമാര്‍, പോള്‍ജേക്കബ്, റിനുരാജ്, വിനോദ് വി.എം എന്നിവര്‍ പങ്കെടുത്തു.

date