Skip to main content

നഴ്‌സിംഗ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ശില്‍ശാല 

 

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒ.ഡി.ഇ.പി.സിയും (ഓവര്‍സീസ് ഡെവലപ്‌മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് പ്രമോഷന്‍ കണ്‍സല്‍ട്ടന്റ്‌സ് ലിമിറ്റഡ്) കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സേഞ്ചും പേരാമ്പ്ര കരിയര്‍ ഡെവലപ്‌മെന്റ് സെന്ററും സംയുക്തമായി നഴ്‌സിംഗ് യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്കായി ശില്‍ശാല സംഘടിപ്പിക്കും. ഇംഗ്ലണ്ടില്‍ തൊഴിലവസരം ഒരുക്കുന്ന ഗ്ലോബല്‍ ലേണേഴ്‌സ് പ്രോഗ്രാമിനെ (ജി.എല്‍.പി) കുറിച്ചാണ് ശില്‍പശാല. ബി.എസ്.സി/ജി.എന്‍.എം യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം. ഐ.ഇ.എല്‍.ടി.എസ് യോഗ്യതയുളളവര്‍ക്ക് ഉയര്‍ന്ന സാധ്യത ഉണ്ടായിരിക്കും.  മറ്റുളളവര്‍ക്ക് ഐ.ഇ.എല്‍.ടി.എസ് പരിശീലനം നല്‍കുന്നതിനുളള സൗകര്യം ഒരുക്കും. ഈ മാസം 29ന് പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനിലെ കരിയര്‍ ഡെവലപ്‌മെന്റ് സെന്ററില്‍ രാവിലെ 10.30 മണിക്കാണ് ശില്‍പശാല നടക്കുക. ഫോണ്‍ - 0496 2615500. 

date