Skip to main content

ചീരംചിറ പുനരുദ്ധാരണത്തിന്‌ 26 ന്‌ തുടക്കം

പ്രളയപുനരുജ്ജീവ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ മുഖ്യശുദ്ധജല സ്രോതസ്സായ ചൂരക്കാട്ടുകര ചീരംചിറയുടെ പുനരുദ്ധാരണം ജനുവരി 26 ന്‌ നടക്കും. ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പുനരുദ്ധാരണം പ്രവൃത്തികള്‍ക്ക്‌ ശനിയാഴ്‌ച രാവിലെ 7 ന്‌ തുടക്കമാവും. കൃഷി വകുപ്പ്‌ മന്ത്രി അഡ്വ. വി എസ്‌ സുനില്‍കുമാര്‍, ജില്ലാ കളക്‌ടര്‍ ടി വി അനുപമ, മറ്റു എംഎല്‍എ മാര്‍, ത്രിതലപഞ്ചായത്ത്‌ പ്രതിനിധികള്‍, വിവിധ വകുപ്പു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വളണ്ടിയേഴ്‌സ്‌ ഗ്രൂപ്പ്‌, പഞ്ചായത്ത്‌ ജനകീയ സമിതി, ബ്ലൂ ആര്‍മി, തദ്ദേശവാസികള്‍ തുടങ്ങിയവര്‍ നേതൃത്വത്തിലാണ്‌ അടാട്ട്‌ ഗ്രാമപഞ്ചായത്ത്‌ അഞ്ചാം വാര്‍ഡിലെ ചീരംചിറ പുനരുദ്ധരിക്കുന്നത്‌. 

date