Skip to main content
 കമ്മ്യൂണിറ്റി റേഡിയോയുമായി സഹകരിച്ച് പാനൂരില്‍ നടത്തിയ സമ്മതിദായക സാക്ഷരതാ ക്യാമ്പയിനില്‍ നിന്ന്‌

സമ്മതിദായക സാക്ഷരതാ ക്യാമ്പയിന് ജില്ലയില്‍  കമ്മ്യൂണിറ്റി റേഡിയോയും

 

സമ്മതിദായക സാക്ഷരതാ ക്യാമ്പയിന് കമ്മ്യൂണിറ്റി റേഡിയോയുടെ സഹകരണത്തോടെ ജില്ലയില്‍ തുടക്കമായി. കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം പാനൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജന്‍വാണി 90.8 എഫ്എം കമ്മ്യൂണിറ്റി റേഡിയോയാണ് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗവുമായി സഹകരിച്ച് ബോധവല്‍ക്കരണ പരിപാടികള്‍ നടപ്പിലാക്കുന്നത്. രാജ്യത്ത് ആദ്യമായാണ് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്‍ സമ്മതിദായക സാക്ഷരതാ ക്യാമ്പയിന് നേതൃത്വം നല്‍കാന്‍  കമ്മ്യൂണിറ്റി റേഡിയോകളുമായി കൈകോര്‍ക്കുന്നത്. ഇതിന്റെ ഭാഗമായി കമ്മ്യൂണിറ്റി റേഡിയോ പ്രതിനിധികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിരുന്നു. 

'കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ ജനപങ്കാളിത്തം' എന്ന സന്ദേശമുയര്‍ത്തി വോട്ടെടുപ്പിലെ ജനപങ്കാളിത്തം ഉറപ്പുവരുത്താനും, ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍, വിവിപാറ്റ് മെഷീന്‍ പ്രവര്‍ത്തനത്തെ പരിചയപ്പെടുത്തല്‍, ഹരിത ഇലക്ഷന്‍ ക്യാമ്പയിന്‍,

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍, നീക്കം ചെയ്യല്‍, മേല്‍വിലാസം മാറ്റല്‍, തിരുത്തല്‍, പ്രവാസി വോട്ട്, തെരെഞ്ഞെടുപ്പ് സംബന്ധമായ ഓണ്‍ലൈന്‍ സേവനങ്ങള്‍, 1950 ടോള്‍ ഫ്രീ നമ്പര്‍ തുടങ്ങിയ വിഷയങ്ങളില്‍ ബോധവല്‍ക്കരണം നടത്തി. വരും ദിവസങ്ങളില്‍ കൂടുതല്‍ മേഖലകളില്‍ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കും.

date