Skip to main content
ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഹരിത ഇലക്ഷന്‍ 2019 ലോഗോ അസിസ്റ്റന്റ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന് നല്‍കി ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദ് അലി പ്രകാശനം ചെയ്യുന്നു

ഹരിത ഇലക്ഷന്‍ ലോഗോ പ്രകാശനം ചെയ്തു

 

2019 പൊതുതെരഞ്ഞെടുപ്പ് പരിസ്ഥിതിക്ക് ദോഷംചെയ്യുന്ന ഫ്‌ളക്‌സ്, പ്ലാസ്റ്റിക്, ഡിസ്‌പോസിബിള്‍ എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കി പ്രകൃതി സൗഹൃദം ആക്കുന്നതിന്റെ ഭാഗമായി ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഹരിത ഇലക്ഷന്‍ 2019 ലോഗോ അസിസ്റ്റന്റ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന് നല്‍കി ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദ് അലി പ്രകാശനം ചെയ്തു.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലനം, വോട്ടിംഗ് മെഷീന്‍ സ്വീകരണ വിതരണ കേന്ദ്രങ്ങള്‍, പോളിംഗ് ബൂത്തുകള്‍, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് പരിപാടികള്‍ തുടങ്ങിയവയില്‍ പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടം ഉറപ്പുവരുത്തും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ മണ്ണില്‍ ലയിച്ചു ചേരുന്ന പ്രകൃതി സൗഹൃദ വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാവൂ. മനുഷ്യനും പ്രകൃതിക്കും ദോഷം ചെയ്യുന്ന പ്ലാസ്റ്റിക് തോരണങ്ങള്‍, ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കി തുണി, കടലാസ് തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിക്കണം.

ചടങ്ങില്‍ എഡിഎം ഇ മുഹമ്മദ് യൂസഫ്, ഡെപ്യൂട്ടി കളക്ടര്‍ എ കെ രമേന്ദ്രന്‍, ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി ജി അഭിജിത്ത്, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ അജയകുമാര്‍, പ്രോഗ്രാം ഓഫീസര്‍ സിറാജുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

 

date