Skip to main content

കത്തെഴുത്ത് അനുഭവം പങ്കുവെച്ച് വിദ്യാര്‍ത്ഥികള്‍

 

 

പ്രിയപ്പെട്ട അച്ഛനും അമ്മയും അറിയുന്നതിന് . വരുന്ന ഏപ്രില്‍ 23 ന് ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുകയാണല്ലോ. വിദ്യാര്‍ത്ഥികളായ ഞങ്ങളുടെയും രാജ്യത്തിന്റെയും ഭാവിയോര്‍ത്ത് അച്ഛനും അമ്മയും വോട്ട് ചെയ്യുമല്ലോ... മൂന്നാര്‍ ലിറ്റില്‍ ഫ്ളവര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി ആദിത്യന്‍ തന്റെ മാതാപിതാക്കള്‍ക്ക് അയച്ച കത്ത് ഇങ്ങനെയാണ്. ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച കത്തെഴുത്ത് പരിപാടി ആവേശത്തോടെയാണ് കുട്ടികള്‍ ഏറ്റെടുത്തത്. മൂന്നാര്‍ ദേവികുളം മേഖലയിലെ ആയിരത്തോളം കുട്ടികള്‍ കത്തുകള്‍ സ്വന്തം കൈപടയില്‍ എഴുതി മാതപിതാക്കള്‍ക്കായി പോസ്റ്റ് ചെയ്യുകയായിരുന്നു. തമിഴിലും മലയാളത്തിലുമായിട്ടായിരുന്നു കത്തുകള്‍.  വാര്‍ഷിക പരീക്ഷക്കിടിയില്‍ സംഘടിപ്പിച്ച പരിപാടി വിദ്യാര്‍ത്ഥികള്‍ക്ക് വേറിട്ട അനുഭവം ഒരുക്കി. 

date