Skip to main content

കുടിവെള്ള സ്രോതസ്സുകൾ  മാലിന്യവിമുക്തമാക്കിക്കൊണ്ട് മുള്ളൂർക്കര

മുള്ളൂർക്കര ഗ്രാമപഞ്ചായത്തിലെ കിണറുകൾ ഉൾപ്പെടെയുള്ള കുടിവെള്ള സ്രോതസ്സുകളും വീട് പരിസരങ്ങളും മാലിന്യ വിമുക്തമാക്കുന്നതിന്റെ പ്രവർത്തനോദ്ഘാടനം മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം എച്ച് അബ്ദുൾ സലാം ഗ്രാമപഞ്ചായത്തിന്റെ പൊതുകിണറിൽ ക്ലോറിനേഷൻ നടത്തികൊണ്ട് നിർവ്വഹിച്ചു. പഞ്ചായത്ത് പരിധിയിലെ എല്ലാ വാർഡുകളിലും ക്ലോറിനേഷൻ പ്രവർത്തനങ്ങൾ നടത്തി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശീലനം നൽകിയ കുടുംബശ്രീ പ്രവർത്തകരും മറ്റ് സന്നദ്ധ സംഘടനകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 20 പ്രവർത്തകരാണ് ഓരോ വാർഡുകളിലും ക്ലോറിനേഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ കെ എ ജസീൽ, വികസന സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ പി ആർ രതീഷ്, വാർഡ് മെമ്പർ രമണി വിശ്വനാഥൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ എ അൻസാർ അഹമ്മദ്, അസിസ്റ്റന്റ് സെക്രട്ടറി ഇ വി സഫിയ, വില്ലേജ് എക്‌സറ്റൻഷൻ ഓഫീസർ ജസ്റ്റിൻ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.
 

date