Skip to main content

ജില്ലാ മെഡിക്കല്‍ ഓഫീസില്‍ മലയാള ഭാഷാ വാരാചരണം നടത്തി

 ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഔദ്യോഗിക ഭാഷാ വാരാചരണവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതാകുമാരി വാരാഘോഷം ഉദ്ഘാടനം ചെയ്തു. 

സാഹിത്യകാരനും മാധ്യമ പ്രവര്‍ത്തകനുമായ അനില്‍ വള്ളിക്കോട് മുഖ്യപ്രഭാഷണം നടത്തി. ഡെപ്യുട്ടി ഡിഎംഒ ഡോ. ടി. അനിതാ കുമാരി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി എം.ആര്‍. അനില്‍കുമാര്‍, പി.എം. ഇസ്മായില്‍, ജോണ്‍ മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു. വാരാചരണത്തോടനുബന്ധിച്ച് ജീവനക്കാര്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു.

ഇംഗ്ലീഷ് പദങ്ങള്‍ മലയാളത്തിലാക്കല്‍, കേട്ടെഴുത്ത്, കവിതാപാരായണം, പ്രസംഗം, പരിഭാഷപ്പെടുത്തല്‍ തുടങ്ങിയ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. വിജയികള്‍ക്ക് ഈമാസം 10ന് കെജിഎംഒഎ ഹാളില്‍ നടക്കുന്ന ജില്ലാതല യോഗത്തില്‍ സമ്മാനം വിതരണം ചെയ്യുമെന്ന് ഡിഎംഒ അറിയിച്ചു.

date