Skip to main content

ജില്ലാ പദ്ധതി മികച്ച രീതിയില്‍ തയാറാക്കണം: ജില്ലാ കളക്ടര്‍

ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചര്‍ച്ച ചെയ്ത് മികച്ച രീതിയില്‍ ജില്ലാ പദ്ധതി തയാറാക്കണമെന്ന് ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ പറഞ്ഞു. ജില്ലാ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടര്‍.  

ജില്ലാ ആസൂത്രണ സമിതിയിലെ ചുമതലപ്പെട്ട ജനപ്രതിനിധിയുടെ സാന്നിധ്യത്തില്‍ ഉപസമിതികള്‍ ചേര്‍ന്ന് ആശയങ്ങള്‍ രൂപീകരിക്കണം. കൃത്യമായ രൂപ രേഖ തയാറാക്കാന്‍ എല്ലാവരും ശ്രദ്ധ പുലര്‍ത്തണം. കരട് റിപ്പോര്‍ട്ട് നവംബര്‍ 22ന് മുന്‍പ് പ്ലാനിംഗ് ഓഫീസില്‍ പരിശോധനയ്ക്ക് നല്‍കണമെന്നും കളക്ടര്‍ പറഞ്ഞു. മികച്ച ജില്ലാ പദ്ധതി സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുന്നതിന് എല്ലാവരും പരിശ്രമിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു.  

വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.വി. വര്‍ഗീസ്, ബി.സതികുമാരി, കെ.ജി.അനിത, എലിസബത്ത് അബു, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി.ആര്‍. മുരളീധരന്‍ നായര്‍, അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസര്‍ എ.എസ്.മായ, ജനകീയാസൂത്രണ പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.കെ. വാസു, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 

date