Skip to main content

മീസില്‍സ്‌റുബെല്ല പ്രതിരോധ കുത്തിവെപ്പ്ഇന്ന് (5.11.2017) സര്‍ക്കാര്‍, സ്വകാര്യആശുപത്രികളില്‍ലഭിക്കും

ഇതുവരെമീസില്‍സ്‌റുബെല്ലകുത്തിവെപ്പ് എടുക്കുവാന്‍ സാധിക്കാത്ത 9 മാസത്തിനും 15 വയസിനുമിടയിലുള്ളഎല്ലാകുട്ടികള്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കുവാനായിഇന്ന് (05.11.2017 ഞായര്‍) സൗകര്യം.

കുട്ടികളെഅടുത്തുള്ളസര്‍ക്കാര്‍ആശുപത്രിയിലോതെരഞ്ഞെടുത്ത സ്വകാര്യആശുപത്രികളിലോഎത്തിച്ച് പ്രതിരോധകുത്തിവെപ്പ് നല്‍കേണ്ടതാണ്.എതെങ്കിലുംകാരണത്താല്‍സ്‌കൂളുകളിലുംഅങ്കണവാടികളിലുംവെച്ച് കുത്തിവെപ്പെടുക്കാന്‍ സാധിക്കാത്തവര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.
മീസില്‍സ്‌റുബെല്ലഅസുഖങ്ങള്‍ നമ്മുടെ സമൂഹത്തില്‍ നിന്നുംതുടച്ചുനീക്കുവാന്‍ മുഴുവന്‍ കുട്ടികളുംകുത്തിവെയ്പ് എടുക്കണം.

മാത്രമല്ലകുത്തിവെയ്പ് എടുക്കുവാന്‍ വിട്ടുപോകുന്ന കുട്ടികളില്‍ ഈ അസുഖങ്ങള്‍വരാനുള്ള സാധ്യതകൂടുതലാണ്. ആയതിനാല്‍ മുഴുവന്‍ കുട്ടികള്‍ക്കുംഇന്ന്ആശുപത്രികളില്‍ നിന്നുംതീര്‍ത്തുംസുരക്ഷിതമായമീസില്‍സ്‌റുബെല്ല പ്രതിരോധ കുത്തിവെപ്പെടുത്ത്‌സുരക്ഷിതരാക്കേണ്ടതാണ്.

ചാലാക്കല്‍ ശ്രീ നാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌മെഡിക്കല്‍ സയന്‍സസ്, കൊച്ചിന്‍ ഹോസ്പിറ്റല്‍, വൈറ്റിലവെല്‍കെയര്‍ഹോസ്പിറ്റല്‍, തൃപ്പൂണിത്തുറലക്ഷ്മിഹോസ്പിറ്റല്‍, പെരുമ്പടപ്പ് ഫാത്തിമഹോസ്പിറ്റല്‍, ആലുവലക്ഷ്മിഹോസ്പിറ്റല്‍എന്നിവിടങ്ങളില്‍മീസില്‍സ്‌റുബെല്ല പ്രതിരോധ കുത്തിവെപ്പ്ഇന്ന് (5.11.2017)ലഭിക്കുന്നതാണ്.

പ്രതിരോധ കുത്തിവെപ്പിനെ കുറിച്ച്കൂടുതല്‍അറിയുന്നതിന് ആരോഗ്യപ്രവര്‍ത്തകരുമായുംഡോക്ടര്‍മാരുമായുംസംസാരിക്കുന്നതിനുംസംശയനിവാരണത്തിനുംസൗകര്യംഎര്‍പ്പെടുത്തിയിട്ടുണ്ട്.
 

date