Skip to main content

സൗജന്യ ക്ലര്‍ക്ക് പരീക്ഷാ പരിശീലനം

പട്ടികവര്‍ഗ വികസന വകുപ്പിന്റെ ധനസഹായത്തോടെ അമൃദില്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യ പി.എസ്.സി. പരിശീലനം നല്‍കുന്നു. 18 നും 41 നുമിടയില്‍ പ്രായമുള്ള എസ്.എസ്.എല്‍.സി. യോഗ്യതയുള്ള പട്ടികവര്‍ഗക്കാര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ യോഗ്യത, ജാതി, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പു സഹിതം നവംബര്‍ 5നകം അമൃദില്‍ ലഭിക്കണം.  അപേക്ഷാ ഫോറം അമൃദിലും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും ലഭിക്കും.

date