Skip to main content

കുടുംബശ്രീ മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരം

കുടുംബശ്രീ ജെന്റര്‍ ക്യാമ്പയിനിന്റെ ഭാഗമായി കുടുംബശ്രീ അംഗങ്ങളായ സ്ത്രീകള്‍ക്ക് മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. സ്ത്രീയും തൊഴിലും, സ്ത്രീകളുടെ മുഖ്യധാരാവത്ക്കരണം കുടുംബശ്രീയിലൂടെ, സ്ത്രീയും ഭരണ നിര്‍വ്വഹണവും എന്നീ മൂന്ന് വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള എഡിറ്റ് ചെയ്യപ്പെടാത്ത ചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുക.
ഒരാള്‍ക്ക് ഓരോ വിഷയത്തിലും രണ്ട് ചിത്രങ്ങള്‍ വീതം ആകെ ആറ് ചിത്രങ്ങള്‍ വരെ അയക്കാം. ഫോട്ടോയ്ക്ക് നിര്‍ബന്ധമായും തലക്കെട്ട് ഉണ്ടായിരിക്കണം. അയക്കുന്ന വ്യക്തിയുടെ പേര്, അയല്‍ക്കൂട്ടത്തിന്റെ പേര്, സി ഡി എസ്സിന്റെ പേര് എന്നിവ സഹിതം ഫിബ്രവരി 25 നകം ിലലവേമാുവീീേസിൃ@ഴാമശഹ.രീാ എന്ന ഇ-മെയില്‍ ഐ ഡിയിലേക്ക് അയക്കണം. സി ഡി ആയും പ്രിന്റായും ചിത്രങ്ങള്‍ സമര്‍പ്പിക്കാം.
പി.എന്‍.സി/389/2018
 

date