Skip to main content

മീസില്‍സ്-റൂബെല്ല വാക്‌സിനേഷന്‍ ഈ മാസം 18 വരെ

മീസില്‍സ്-റൂബെല്ല വാക്‌സിനേഷന്‍ കാമ്പയിന്‍ ഈ മാസം 18ന് അവസാനിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതാകുമാരി അറിയിച്ചു. ജില്ലയില്‍ ഇതുവരെ ലക്ഷ്യമിട്ടതിന്റെ 95 ശതമാനം കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കി.

ഇനിയുള്ള  ബുധന്‍, ശനി ദിവസങ്ങളില്‍ എല്ലാ പ്രാഥമിക, സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും, സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും വാക്‌സിനേഷന്‍ സൗജന്യമായി ലഭിക്കും. ഇതേവരെ മീസില്‍സ്-റൂബെല്ല പ്രതിരോധ കുത്തിവയ്പ് എടുക്കാന്‍ സാധിക്കാത്ത ഒമ്പത് മാസം മുതല്‍ 15 വയസ് വരെ പ്രായമുള്ള കുട്ടികളെ ഈ കേന്ദ്രങ്ങളിലെത്തിച്ച് കുത്തിവയ്പ് എടുക്കണം.

രണ്ട് മാരകരോഗങ്ങള്‍ക്കെതിരെ പ്രതിരോധ ശേഷി നേടുന്നതിന് മീസില്‍സ്-റൂബെല്ല വാക്‌സിനേഷന്‍ സഹായിക്കുമെന്നും ഡിഎംഒ അറിയിച്ചു.       

(പിഎന്‍പി 2990/17)

date