Skip to main content

അക്ഷയ ഊര്‍ജ്ജ അവാര്‍ഡിന് അപേക്ഷിക്കാം

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ അനെര്‍ട്ട് ഈ വര്‍ഷം മുതല്‍ ഊര്‍ജ്ജ രംഗത്ത് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന വ്യാവസായിക വാണിജ്യ സംരംഭകര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതു സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഇതര സംഘടനകള്‍, വ്യക്തികള്‍ എന്നിവരെ അവാര്‍ഡ് നല്‍കി ആദരിക്കും.

ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. അവാര്‍ഡ് സ്വീകരിക്കുന്നതിന് ജേതാക്കളെ 2018 ഫെബ്രുവരി 28 നടക്കുന്ന പൊതുപരിപാടിയിലേക്ക് ക്ഷണിക്കും. നിശ്ചിത അപേക്ഷ നവംബര്‍ 24 നകം പ്രോഗ്രാം ഓഫീസര്‍, അനെര്‍ട്ട് ജില്ലാ ഓഫീസ്, കാട്ടുങ്ങല്‍ ക്ലോംപ്ലക്‌സ്, അവലൂകുന്ന് പി ഒ, ആലപ്പുഴ 688 006 എന്നിവ വിലാസത്തില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ www.anert.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും.

ഫോണ്‍  : 0477-2235591.  
 

date