മത്സ്യഫെഡ് ഫിഷറ്റേറിയന്‍ മൊബൈല്‍ മാര്‍ട്ട് ഉദ്ഘാടനവും ആദ്യവില്പനയും 13ന്
മത്സ്യഫെഡ് ഫിഷറ്റേറിയന്‍ മൊബൈല്‍ ഫിഷ് മാര്‍ട്ടിന്റെ ഉദ്ഘാടനവും ആദ്യവില്പനയും ഫിഷറീസ് മന്ത്രി ജെ. മെഴ്സിക്കുട്ടി അമ്മ നവംബര്‍ 13ന് വൈകിട്ട് 4.30ന് സെക്രട്ടേറിയറ്റ് ക്യാന്റീന്റെ മുന്നില്‍ നിര്‍വഹിക്കും.
അതാത് ദിവസം മത്സ്യത്തൊഴിലാളികള്‍ പിടിച്ചുകൊണ്ട് വരുന്ന പച്ച മത്സ്യം തിരുവനന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍ വഴി മത്സ്യഫെഡിന്റെ വിഴിഞ്ഞത്തെ മത്സ്യ സംഭരണ കേന്ദ്രത്തില്‍ (Base Station) എത്തിക്കുകയും ഇവിടെ നിന്നും വൃത്തിയാക്കി മത്സ്യഫെഡിന്റെ ഫിഷറ്റേറിയന്‍ മൊബൈല്‍ ഫിഷ് മാര്‍ട്ട് മുഖേന നഗരത്തില്‍ വില്പന നടത്തും. ഫിഷറ്റേറിയന്‍ മൊബൈല്‍ ഫിഷ് മാര്‍ട്ടിന്റെ റൂട്ടും സമയവും ചുവടെ: വൈകിട്ട് 3.30 മുതല്‍ 4.00 വരെ പഴവങ്ങാടി, 4.30 മുതല്‍ 5.00 വരെ സെക്രട്ടേറിയറ്റ്/വൈ.എം.സി.എക്ക് സമീപം, 5.30 മുതല്‍ 6.00 വരെ ശാസ്തമംഗലം/വെളളയമ്പലം/മാനവീയം, 6.30 മുതല്‍ 7.00 വരെ പട്ടം/പബ്ലിക് ഓഫീസിന് സമീപം.
പി.എന്‍.എക്സ്.4774/17
- Log in to post comments