Skip to main content

ജി.എസ്.ടി കോമ്പോസിഷന്‍ റിട്ടേണ്‍ സമര്‍പ്പിക്കണം

കോമ്പോസിഷന്‍ നികുതിദായകര്‍ സമര്‍പ്പിക്കേണ്ട ജി.എസ്.ടി.ആര്‍-നാല് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സൗകര്യം ജി.എസ്.ടി പോര്‍ട്ടലില്‍ ലഭ്യമായിട്ടുണ്ടെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അറിയിച്ചു.

ജി.എസ്.ടി നിയമപ്രകാരം കോമ്പോസിഷന്‍ നികുതി നിര്‍ണയം തിരഞ്ഞെടുത്ത മുഴുവന്‍ വ്യാപാരികളും ജി.എസ്.ടി.ആര്‍-നാല് റിട്ടേണില്‍ തങ്ങളുടെ ത്രൈമാസ വ്യാപാര വിവരങ്ങള്‍ ജി.എസ്.ടി പോര്‍ട്ടലില്‍ സമര്‍പ്പിക്കണം.  ജി.എസ്.ടി. ആര്‍-നാല് റിട്ടേണ്‍ തയ്യാറാക്കാനുള്ള ഓഫ്‌ലൈന്‍ എക്‌സല്‍ ടൂള്‍ ഉപയോഗിച്ചും സമര്‍പ്പിക്കാം. 

കൂടാതെ വാറ്റ്, എക്‌സൈസ് നിയമപ്രകാരം അടച്ച നികുതിയുടെ ട്രാന്‍സിഷണല്‍ ക്രെഡിറ്റ് ലഭിക്കുന്നതിന് വ്യാപാരികള്‍ സമര്‍പ്പിച്ച ട്രാന്‍-ഒന്ന് ഫോറം തിരുത്തുന്നതിനുള്ള സൗകര്യം പോര്‍ട്ടലില്‍ തയ്യാറായിട്ടുണ്ടെന്നും അറിയിച്ചു.

പി.എന്‍.എക്‌സ്.4791/17

date