Skip to main content

വാക് ഇന്‍ ഇന്റര്‍വ്യു 27നും 28നും

പൂജപ്പുര ഗവ: ആയുര്‍വേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശ്രുപത്രിയിലെ താത്കാലിക നിയമനങ്ങള്‍ക്കായി ഏപ്രില്‍ 27, 28 തീയതികളില്‍ വാക് ഇന്‍ ഇന്റര്‍വ്യു നടത്തും.  അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും ബയോഡാറ്റയും സഹിതം ഹാജരാകണം. 
    27ന് സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ് (അലോപ്പതി), ലാബ് ടെക്‌നിഷ്യന്‍, ഓപ്പറേഷന്‍ തിയറ്റര്‍ ടെക്‌നിഷ്യന്‍, സി.എസ്.ആര്‍. ടെക്‌നിഷ്യന്‍, അനസ്‌തെറ്റിസ്റ്റ് എന്നിവയുടെ ഇന്റര്‍വ്യൂ നടക്കും. നഴ്‌സിംഗ് അസിസ്റ്റന്റ്, വാര്‍ഡ് ഹെല്‍പ്പര്‍, സാനിറ്റേഷന്‍ വര്‍ക്കര്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നീ തസ്തികകളിലേക്ക് 28 നാണ് ഇന്റര്‍വ്യൂ.  ഫോണ്‍ : 0471 2460190.
പി.എന്‍.എക്‌സ്.1493/18

date