Skip to main content

ഹയര്‍ സെക്കന്‍ഡറി പാദവാര്‍ഷിക ചോദ്യപേപ്പര്‍ : ഫീസ് ഈടാക്കരുത്

സംസ്ഥാനത്ത് ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ മേഖലയില്‍ ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന പാദവാര്‍ഷിക പരീക്ഷകളുടെ ഭാഗമായി ചോദ്യപേപ്പര്‍ സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍ - എയ്ഡഡ് സ്‌കൂളുകള്‍ക്ക് വിതരണം ചെയ്യുന്നതിന് കുട്ടികളില്‍ നിന്ന് യാതൊരു ഫീസും ഈടാക്കരുതെന്ന് ബോര്‍ഡ് ഓഫ് ഹയര്‍ സെക്കന്‍ഡറി എക്‌സാമിനേഷന്‍സ് സെക്രട്ടറി അറിയിച്ചു.സ്‌കൂള്‍ അധികൃതര്‍ ഫീസ് ഈടാക്കിയാല്‍ വിവരം രേഖകള്‍ സഹിതം ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് പരീക്ഷ സെക്രട്ടറിക്ക് നല്‍കണം.

പി.എന്‍.എക്‌സ്.4860/17

date
15-11-2017