Post Category
പി.ടി.എം കോളേജില്‍ അധ്യാപക ഒഴിവ്
പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളേജില്‍ കംപ്യൂട്ടര്‍ സയന്‍സ്, കൊമേഴ്സ്, മലയാളം വിഭാഗങ്ങളിലേക്ക് അതിഥി അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൂടിക്കാഴ്ച ജൂണ്‍ 14 (കൊമേഴ്സ്), 18 (കംപ്യൂട്ടര്‍ സയന്‍സ്), 20 (മലയാളം) തിയ്യതികളില്‍ കോളേജില്‍ നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കോഴിക്കോട് മേഖലാ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തതും യോഗ്യതയുള്ളവരുമായവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 10.30 ന് പ്രിന്‍സിപ്പാള്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് എത്തണം. നെറ്റ് യോഗ്യതയുളളവരുടെ അഭാവത്തില്‍ അല്ലാത്തവരെയും പരിഗണിക്കുന്നതാണ്. ഫോണ്‍ 04933 227370
date
- Log in to post comments