Skip to main content

പ്രൊജക്ട് അസ്സോസിയേറ്റ് നിയമനം കൂടിക്കാഴ്ച ഇന്ന്

ജില്ലാ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ജില്ലാ പ്ലാനിംഗ് ഓഫീസില്‍ രണ്ട് മാസത്തേക്ക് പ്രൊജക്ട് അസ്സോസിയേറ്റിനെ നിയമിക്കുന്നു.  യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം.  മലയാള ഭാഷയില്‍ പ്രാവീണ്യവും മലയാളവും ഇംഗ്ലീഷും വേഗത്തില്‍ ടൈപ്പ് ചെയ്യാനുള്ള കഴിവും വേണം. വികസന റിപ്പോര്‍ട്ടുകള്‍ വായിച്ച് എഡിറ്റ് ചെയ്യുന്നതിനുള്ള പ്രായോഗിക പരിജ്ഞാനം. റിപ്പോര്‍ട്ട് എഡിറ്റിംഗില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.  താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജില്ലാ പ്ലാനിംഗ് ഓഫീസില്‍ ഇന്ന് (നവംബര്‍ 16) രാവിലെ 10ന് ഹാജരാകണം.

date