Skip to main content

കാരാപ്പുഴ പദ്ധതിപ്രദേശത്ത് മരം നട്ടു

സിവില്‍ സര്‍വ്വീസ് സ്‌പോര്‍ട്‌സ് ഡവലപ്പ്‌മെന്റ് സൊസൈറ്റി സോഷ്യല്‍ ഫോറസ്ട്രിയുമായി ചേര്‍ന്ന് ഇറിഗേഷന്‍ വകുപ്പിന്റെ സഹകരണത്തോടെ കാരാപ്പുഴ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത്  ഒരു ഏക്കര്‍ സ്ഥലത്ത്  വനവല്‍ക്കരണം നടത്തി.  ജില്ലാ കളക്ടര്‍ എസ്.സുഹാസ് പരിപാടി ഉദ്ഘാടനം ചെയ്തു.    സി.എസ്.പി.എല്‍ ചെയര്‍മാന്‍  പി.കെ.ജയന്‍ അദ്ധ്യക്ഷത വഹിച്ചു.  അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഷജന കരീം, ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍  വി.സന്ദീപ്, സി.എസ്.പി.എല്‍ അംഗങ്ങളായ ഹരീഷ് ബാബു, നിതിന്‍ ഷാജ്, സാബു എബ്രഹാം, കെ.സി.സിമോജ്, മുകേഷ്, റിജേഷ്.പി.സി, അനീഷ്.പി.ടി, സി.എ.രവീന്ദ്രന്‍, സുധീപ്, സെന്തില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

date