സ്മാര്‍ട്ട് കാര്‍ഡ് പുതുക്കല്‍ ജൂണ്‍ 30 ന് അവസാനിക്കും
ജില്ലയില്‍ സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത ഗുണ ഭോക്താക്കള്‍ക്കുളള സ്മാര്‍ഡ് കാര്‍ഡ് വിതരണം ജൂണ്‍ 30 ന് അവസാനിക്കും. യഥാസമയം കാര്‍ഡ് പുതുക്കാന്‍ കഴിയാത്തവര്‍ക്കും കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്കും ഇപ്പോള്‍ കാര്‍ഡ് എടുക്കാം. പുതിയ കാര്‍ഡ് ലഭിക്കാന്‍ റേഷന്‍ കാര്‍ഡ് സഹിതം രജിസ്റ്റര്‍ ചെയ്ത കുടുംബാംഗങ്ങളുമായി എത്തി ഫോട്ടോ എടുക്കണം. സ്മാര്‍ട്ട് കാര്‍ഡ് പുതുക്കുന്നതിനായി നിലവില്‍ സ്മാര്‍ട്ട് കാര്‍ഡില്‍ ഉള്‍പ്പെട്ട ഒരാള്‍ റേഷന്‍ കാര്‍ഡും ഇന്‍ഷൂറന്‍സ് കാര്‍ഡുമായി പുതുക്കല്‍ കേന്ദ്രങ്ങളില്‍ എത്തണം. പുതുക്കല്‍ കേന്ദ്രം, തീയതി ക്രമത്തില്‍. കൊക്കാലെ കമ്മ്യൂണിറ്റി ഹാളില്‍ ജൂണ്‍ 27 മുതല്‍ 30 വരെ, ഗുരുവായൂര്‍ മുനിസിപ്പാലിറ്റി ഹാള്‍, ചേലക്കര പഞ്ചായത്ത് ഓഫീസ്, വരന്തരപ്പളളി പഞ്ചായത്ത് ഓഫീസ്, തെക്കുംകര പഞ്ചായത്ത് ഓഫീസ്, അരിമ്പൂര്‍ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ ജൂണ്‍ 27, എളവളളി പഞ്ചായത്ത് ഓഫീസ്, മണലൂര്‍ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ ജൂണ്‍ 27 മുതല്‍ 28 വരെ, വാടാനപ്പിളളി പഞ്ചായത്ത് ഓഫീസ്, കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റി, കൈപ്പറമ്പ് പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ ജൂണ്‍ 28 മുതല്‍ 29 വരെ, തോളൂര്‍ പഞ്ചായത്ത് ഓഫീസില്‍ ജൂണ്‍ 28 മുതല്‍ 30 വരെ, വളളത്തോള്‍ നഗര്‍ പഞ്ചായത്ത് ഓഫീസില്‍ ജൂണ്‍ 29 മുതല്‍ 30 വരെ, ചാലക്കുടി മുനിസിപ്പാലിറ്റി, താന്ന്യം പഞ്ചായത്ത് ഓഫീസ്, പാഞ്ഞാള്‍ പഞ്ചായത്ത് ഓഫീസ്, തിരുവില്വാമല പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ ജൂണ്‍ 29 മുതല്‍ 30 വരെയുമാണ് പുതുക്കല്‍. ഫോണ്‍ : 7034563649, 7012430977, 7736221647.
- Log in to post comments