Post Category
മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം
ലക്ഷദ്വീപ് മേഖലയില്‍ പടിഞ്ഞാറന്‍ ദിശയില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും കാറ്റ് 60 കിലോ മീറ്റര്‍ വേഗത പ്രാപിക്കാനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപ് ഭാഗത്ത് കടക്കരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ലക്ഷദ്വീപ് പ്രദേശത്ത് കടല്‍ അതീവ പ്രക്ഷുബ്ധമാവാനിടയുണ്ട്. കേരള തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും കാറ്റ് 55 കിലോ മീറ്റര്‍ വേഗത പ്രാപിക്കാനും സാധ്യതയുണ്ട്. അടുത്ത 24 മണിക്കൂര്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ഫിഷറീസ് കണ്ട്രോള് റൂം അറിയിച്ചു.
date
- Log in to post comments