Post Category
ഐടിഐ പ്രവേശനം
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പന്തളം ചേരിക്കല്‍ ഐടിഐയില്‍ എന്‍സിവിറ്റി അംഗീകാരമുള്ള പ്ലംബര്‍ ട്രേഡിലും എസ്.സി.വി.റ്റി അംഗീകാരമുള്ള ഇലക്ട്രീഷ്യന്, മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡുകളിലും എസ്എസ്എല്‍സി പാസായവര്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് 820 രൂപ ലംപ്സംഗ്രാന്റും 630 രൂപ പ്രതിമാസ സ്റ്റൈപ്പന്റും എല്ലാ വിഭാഗക്കാര്‍ക്കും 900 രൂപ യൂണിഫോം അലവന്‍സും 3000 രൂപ സ്റ്റഡി ടൂര്‍ അലവന്‍സും ലഭിക്കും. ആണ്‍കുട്ടികള്‍ക്ക് സൗജന്യ ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. അപേക്ഷാ ഫോറം ഐടിഐയില്‍ ലഭിക്കും. അപേക്ഷ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഈ മാസം 30ന് മുമ്പ് ഐടിഐ യില്‍ ലഭിക്കണം. ഫോണ്‍: 04734 252243, 9496815907.
(പിഎന്‍പി 1664/18)
date
- Log in to post comments