Skip to main content

ഗ്രാമസഭ

    പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭകള്‍ ചുവടെ പറയുന്ന       തീയതികളില്‍ നടക്കും. പെരുമ്പുളിക്കല്‍ വാര്‍ഡിലേത് ജൂലൈ ഏഴിന് ഉച്ചയ്ക്ക് ശേഷം രണ്ടിന് എസ്.ആര്‍.വി.യു.പി.എസിലും മന്നം നഗറിലേത് രാവിലെ 10ന് പെരുംപുളിക്കല്‍ എന്‍.എസ്.എസ് ഹൈസ്കൂളിലും പടുകോട്ടുക്കല്‍ വാര്‍ഡിലേത് രണ്ടിന് രാവിലെ 10ന് കുടുംബക്ഷേമ ഉപകേന്ദ്രത്തിലും കീരുകുഴിയിലേത് ഉച്ചയ്ക്ക് ശേഷം രണ്ടിന് ബാലികാമഠത്തിലും ഭഗവതിക്കും പടിഞ്ഞാറ് വാര്‍ഡിലേത് നാലിന് ഉച്ചയ്ക്ക് ശേഷം രണ്ടിന് 442-ാം നമ്പര്‍ സഹകരണബാങ്കിലും ഇടമാലി വാര്‍ഡിലേത് എട്ടിന് ഉച്ചയ്ക്ക് ശേഷം രണ്ടിന് ഒരിപ്പുറം ജിഎല്‍പിജിഎസിലും പാറക്കരയിലേത് അഞ്ചിന് ഉച്ചയ്ക്ക് ശേഷം രണ്ടിന് 49-ാം നമ്പര്‍ അങ്കണവാടിയിലും മങ്കുഴി വാര്‍ഡിലേത് ആറിന് ഉച്ചയ്ക്ക് ശേഷം രണ്ടിന് വൃദ്ധജനങ്ങളുടെ പകല്‍വീട്ടിലും തട്ടയിലേത് എട്ടിന് രാവിലെ 10ന് തട്ട ഗവണ്‍മെന്‍റ് എല്‍പിഎസിലും മല്ലിക വാര്‍ഡിലേത് ഒമ്പതിന് രാവിലെ 10ന് പി.എച്ച്.സിയിലും മാമ്മൂട് വാര്‍ഡിലേത് ഒന്നിന് ഉച്ചയ്ക്ക് ശേഷം രണ്ടിന് പൊങ്ങലടി എസ്.വി.എച്ച്.എസിലും പൊങ്ങലടി വാര്‍ഡിലേത് മൂന്നിന് ഉച്ചയ്ക്ക് ശേഷം രണ്ടിന് മാതൃ-ശിശു മന്ദിരത്തിലും ചെറിലയം വാര്‍ഡിലേത് മൂന്നിന് രാവിലെ 10ന് ചെറുലയം ജിഎല്‍പിഎസിലും പറന്തല്‍ വാര്‍ഡിലേത് ഒമ്പതിന് ഉച്ചയ്ക്ക് ശേഷം രണ്ടിന് പറന്തല്‍ ഡബ്ല്യുഎല്‍പിഎസിലും നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.                                          (പിഎന്‍പി 1665/18)

date