Post Category
ഡെപ്യൂട്ടേഷന് അപേക്ഷ ക്ഷണിച്ചു
എസ്.സി.ഇ.ആര്.ടി (കേരള)യില്‍ ആര്‍ട്ട് എഡ്യൂക്കേഷന്‍, ഹിസ്റ്ററി വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍/റിസര്‍ച്ച് ഓഫീസര്‍ തസ്തികകളില്‍ ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ നിയമിക്കുന്നതിന് സര്‍ക്കാര്‍ സ്കൂളുകള്‍, സര്‍ക്കാര്‍ അധ്യാപക പരിശീലന കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ കോളേജുകള്‍, സര്‍ക്കാര്‍ ട്രെയിനിംഗ് കോളേജുകള്‍, യൂണിവേഴ്സിറ്റികള്‍ എന്നിവയില്‍ ജോലി ചെയ്യുന്ന അധ്യാപകരില്‍ നിന്നും നിശ്ചിത മാതൃകയില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ വകുപ്പുമേലധികാരികളുടെ എന്‍.ഒ.സി സഹിതം ജൂണ്‍ 30നു മുമ്പ് ഡയറക്ടര്‍, എസ്.സി.ഇ.ആര്.ടി, വിദ്യാഭവന്, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷകരുമായി അഭിമുഖം നടത്തിയായിരിക്കും തെരെഞ്ഞെടുക്കുന്നത്. വിശദവിവരങ്ങള്‍ www.scert.kerala.gov.in ല്‍ ലഭിക്കും.
പി.എന്‍.എക്സ്.2607/18
date
- Log in to post comments