Skip to main content

ലോകകപ്പ് ആസ്വദിക്കാം ബിഗ് സ്‌ക്രീനില്‍

മലപ്പുറത്തെ ഫുട്ബോള്‍ പ്രേമികള്‍ക്കായി ബിഗ് സ്‌ക്രീനില്‍ ലോകകപ്പ പ്രദര്‍ശനമൊരുക്കി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍. മലപ്പുറം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് സ്പോര്‍ട്സ് കൗണ്‍സില്‍ ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്. തിങ്കളാഴ്ചയാണ് പ്രദര്‍ശനം തുടങ്ങിയത്. ഫൈനല്‍ വരെയുള്ള എല്ലാ കളികളും ഫുട്ബോള്‍ പ്രേമികള്‍ക്ക് സൗജന്യമായി ആസ്വദിക്കാം. വൈകീട്ട് 7.30 വരെ സ്റ്റേഡിയത്തില്‍ ബാഡ്മിന്റണ്‍ പരിശീലനം നടക്കുന്നതിനാല്‍ അതിന് ശേഷമായിരിക്കും പ്രദര്‍ശനമുണ്ടാവുക.

 

date