Skip to main content

ദേശീയ പാനീയചികിത്സാ വാരാചരണം : മത്സരവിജയികള്‍

 

ദേശീയ പാനീയചികിത്സാ വാരാചരണത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജലജന്യരോഗങ്ങളും അവയുടെ നിയന്ത്രണവും എന്ന വിഷയത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരവും ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസരചനാ മത്സരവും നടത്തി. 

ക്വിസ് മത്സരത്തില്‍ കുന്നന്താനം എന്‍എസ്എസ് എച്ച്എസിലെ വി.അരവിന്ദ് ഒന്നാം സ്ഥാനവും തിരുവല്ല മാര്‍തോമ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ കെ.അനന്തകൃഷ്ണന്‍ രണ്ടാം സ്ഥാനവും പ്രമാടം നേതാജി എച്ച്എസ്എസിലെ ലക്ഷ്മി ദിലീപ്, തുമ്പമണ്‍ എംജിഎച്ച് എസിലെ കൃഷ്ണപ്രിയ എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. ഉപന്യാസ രചനയില്‍ കാഞ്ഞീറ്റുകര എസ്എന്‍ഡിപി വിഎച്ച്എസ്എസിലെ ജിന്‍ഷാ വിജയന്‍ ഒന്നാം സ്ഥാനവും ആറന്മുള ജിവിഎച്ച്എസ്എസിലെ സംഗീത സോമന്‍ രണ്ടാം സ്ഥാനവും കവിയൂര്‍ എന്‍എസ്എസ്എച്ച്എസ്എസിലെ കെ.സുദര്‍ശന മൂന്നാം സ്ഥാനവും നേടി. 

        (പിഎന്‍പി 1686/18)

date