Skip to main content

സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ സിറ്റിംഗ് 

    കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ ജൂണ്‍ 29 ന് എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തും.  രാവിലെ 11 ന് ആരംഭിക്കുന്ന തെളിവെടുപ്പില്‍ മിശ്രവിവാഹിതരുടെ മക്കള്‍ക്ക് നോണ്‍-ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്ന വിഷയത്തില്‍ പൊതുവായി സര്‍ക്കാരിന് ഉപദേശം നല്‍കുന്നതിനായി ഈ വിഷയവുമായി ബന്ധപ്പെട്ട് കമ്മീഷനില്‍ ലഭ്യമായ പരാതികള്‍ പരിഗണിക്കും.  ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് ജി. ശിവരാജന്‍, മെമ്പര്‍മാരായ അഡ്വ. വി.എ. ജെറോം, മുള്ളൂര്‍ക്കര മുഹമ്മദ് അലി സഖാഫി, മെമ്പര്‍ സെക്രട്ടറി ഡോ. വി. വേണു എന്നിവര്‍ പങ്കെടുക്കും.
പി.എന്‍.എക്‌സ്.2632/18

date