Skip to main content

ജില്ല പ്ലാനിംഗ് ഓഫീസിലേക്ക് വാഹനം

 

കാക്കനാട്: ജില്ല പ്ലാനിംഗ് ഓഫീസിലെ ഉപയോഗത്തിന് ഏഴു സീറ്റില്‍ കൂടാത്ത 1500 സിസിയില്‍ കുറവുള്ള വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്. മാസം 1000 കിലോമീറ്റര്‍ ഓടുന്നതിന് ഡ്രൈവറുടെ വേതനം ഉള്‍പ്പടെ 27,500 രൂപയില്‍ കൂടതരുത്. ആയിരത്തിന് മുകളില്‍ ഓരോ കിലോമീറ്ററിനും സര്‍ക്കാര്‍ നിരക്ക് നല്‍കും. താത്പര്യമുള്ളവര്‍ നവംബര്‍ 30 വൈകിട്ട് അഞ്ചിനകം ജില്ല പ്ലാനിംഗ് ഓഫീസര്‍, ജില്ല പ്ലാനിംഗ് ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കാക്കനാട് എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ക്വട്ടേഷന്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2422290 എന്ന നമ്പറില്‍ ബന്ധപ്പെടുക. 

date