Skip to main content

സംസ്ഥാനത്തിന്‍റെ വികസനത്തിനൊപ്പം അട്ടപ്പാടിയേയും എത്തിക്കുക സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍

 

സംസ്ഥാനത്തിന്‍റെ മൊത്തം വികസനത്തിനൊപ്പം അട്ടപ്പാടിയെയും എത്തിക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന്  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അട്ടപ്പാടിയില്‍ പെരിന്തല്‍മണ്ണ ഇ.എം.എസ്. സഹകരണ ആശുപത്രിയുമായി ചേര്‍ന്ന് സഹകരണ വകുപ്പ് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നൂ അദ്ദേഹം. 
 സംസ്ഥാനത്തെ ജനസംഖ്യയുടെ ഒരു ശതമാനം മാത്രമുള്ള  ആദിവാസി വിഭാഗത്തെ അവര്‍ ആഗ്രഹിക്കുന്ന തലത്തിലേക്ക് ഉയര്‍ത്തും. അട്ടപ്പാടിയില്‍ ദാരിദ്ര്യവും ചൂഷണവും ശിശുമരണവുമൊക്കെ  ഇല്ലാതാവണം. അവര്‍ക്ക് വീടുകളുണ്ടാവണം, തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടണം തുടങ്ങി വിവിധ ലക്ഷ്യങ്ങളോടെയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇവിടെ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നത് . 
   നവ കേരളം കെട്ടിപ്പടുക്കുന്നതിന്‍റെ ഭാഗമായാണ് നാല് മിഷനുകള്‍ നടപ്പിലാക്കുന്നത്. സര്‍ക്കാരിന്‍റെ കണ്ണുകള്‍ ആദ്യമെത്തുന്നത് താഴേത്തട്ടിലേക്കാണ്. ആദിവാസി ഉന്നമനം സാധ്യമായില്ലെങ്കില്‍ കേരള മോഡല്‍ വികസനം അര്‍ഥവത്താകുമെന്ന് തോന്നുന്നില്ല. ആദിവാസികളുടെ  സാമൂഹിക ഉന്നമനവും സുരക്ഷയുമാണ് ലക്ഷ്യം. ഇതിന് മുന്നോടിയായാണ പട്ടിക വിഭാഗക്കാര്‍ക്ക് ക്ഷേത്ര പൂജാരിയാവാന്‍ അവസരമൊരുക്കിയത്.   ഈ സാഹചര്യത്തിലാണ് സഹകരണ പ്രസ്ഥാനം നവീന പദ്ധതികളുമായി മുന്നോട്ടു വന്നിരിക്കുന്നത് 12.50 കോടി രൂപയാണ് ആദിവാസികളുടെ ആരോഗ്യ സുരരക്ഷയ്ക്കായി സര്‍ക്കാര്‍ ഇഎംഎസ്  ആശുപത്രിക്ക് നല്‍കുന്നത്.്. ഇതില്‍ ഒന്നരക്കോടി രൂപ കൊടുത്തു കഴിഞ്ഞു. മുപ്പത്തി നാലായിരത്തോളം മാത്രം വരുന്ന ആദിവാസി വിഭാഗത്തിന് യഥാര്‍ഥ സഹായമെത്തിക്കാന്‍  ആശുപത്രിക്ക് കഴിയുമെന്ന് മന്ത്രി പറഞ്ഞു. 
 അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തുകള്‍ക്കുള്ള മഹിളാമിത്ര വായ്പാ വിതരണ പദ്ധതി  എം ബി.രാജേഷ്  എംപി  ഇതേ വേദിയില്‍  ഉദ്ഘാടനം ചെയ്തു.  കേന്ദ്ര സര്‍ക്കാരിന്‍റെ സാഗി (എസ്എ.ജി.വൈ) പദ്ധതി പ്രകാരമാണ് മൂന്ന് പഞ്ചായത്തുകളെ ദത്തെടുത്തതെങ്കിലും പദ്ധതി നടത്തിപ്പിനായി ഒരു രൂപ പോലും കേന്ദ്രം അനുവദിച്ചിട്ടില്ലെന്നും എം ബി രാജേഷ് പറഞ്ഞു. പി കെ.ശശി എം.എല്‍.എ ആരോഗ്യ കാര്‍ഡ് വിതരണം ചെയ്തു. സഹകരണ സമഘം രജിസ്ട്രാര്‍ ഡോ. ഡി സജിത്ഒ ബാബു പദ്ധതി വിശദീകരിച്ചു. എന്‍ ഷംസുദീന്‍ എം.എല്‍.എ അധ്യക്ഷനായി ഒറ്റപ്പാലം ആര്‍ഡിഒ ജെറോമിക് ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍ഡ്  ഈശ്വരി രേശന്‍, അഗളി പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീലക്ഷ്മി ശ്രീകുമാര്‍, ഷോളയൂര്‍ പഞ്ചായത്ത് പ്രസിഡന്‍ഡ് രത്തിനം രാമമൂര്‍ത്തി, പുതൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ്  ജ്യോതി അനില്‍കുമാര്‍, വാര്‍ഡംഗം മുഹമ്മദ് ജാക്കീര്‍, ഇഎംഎസ് സഹകരണ ആശുപത്രി ഡയറക്ടര്‍ പി പി വാസുദേവന്‍, മുന്‍ എംഎല്‍എ ശശികുമാര്‍, കുടുംബശ്രീ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി സെയ്തലവി, ഡെപ്യൂട്ടി ഡിഎംഒ ഡോ. ശെല്‍വരാജ്, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ വി സജീവ്, ഐടിഡിപി പ്രോജ്ക്ട് ഡയറക്ടര്‍ കൃഷ്ണപ്രകാശ്,  ഇ.എം.എസ് സഹകരണ ആശുപത്രി ജനറല്‍ മാനേജര്‍ എം അബുനാസിര്‍, ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ കലക്ടര്‍ ഡി ബാലമുരളി സ്വാഗതവും സഹകരണ സംഘം ജോയ്ന്‍റ് രജിസ്ട്രാര്‍ എം കെ ബാബു നന്ദിയും  പറഞ്ഞു 

date