Skip to main content

ഐ.എച്ച്.ആര്‍.ഡി കോളെജുകളില്‍ പി.ജി പ്രവേശനം

 

    സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്‍റിന്‍റെ (ഐ.എച്ച്.ആര്‍.ഡി) കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫിലിയെറ്റ് ചെയ്ത അഗളി (04924 254699), ചേലക്കര (04884 227181), കോഴിക്കോട് (0495 -2765154), നാട്ടിക (0487-2395177), താരശ്ശേരി (0495- 2223243), വടക്കാഞ്ചേരി (0492- 2255061), വാഴക്കാട് (0483- 2727070), വട്ടംകുളം (0494-2689655)  അപ്ലൈഡ് സയന്‍സ് കോളെജുകളില്‍ 2018-19 അധ്യയന വര്‍ഷം പി.ജി. കോഴ്സുകളില്‍ കോളെജുകള്‍ക്ക് അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം.  അപേക്ഷാ ഫോമും പ്രോസ്പെക്ടസും ശവൃറ.മര.ശി     ല്‍ ലഭിക്കും.  അപേക്ഷ പൂരിപ്പിച്ച് പ്രവേശനം ആഗ്രഹിക്കുന്ന കോളെജിലെ പ്രിന്‍സിപ്പലിന്‍റെ പേരില്‍ മാറാവുന്ന 400 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് 150 രൂപ) രജിസ്ട്രേഷന്‍ ഫീസായി ബന്ധപ്പെട്ട കോളെജുകളില്‍ അപേക്ഷിക്കാം.  തുക കോളെജുകളില്‍ നേരിട്ടും അടയ്ക്കാം.  കൂടുതല്‍ വിവരങ്ങള്‍ അതത് കോളെജില്‍ ലഭിക്കും.

date